നടിയെ ആക്രമിച്ച കേസിൽ ഭാമ കൂറുമാറിയതിന് പിന്നാലെ നടിക്ക് എതിരെ വലിയ രീതിയിലുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ അരങ്ങേറുന്നത്. ഭാമ പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങൾക്കും കീഴെ പ്രതിഷേധ കമൻറുകൾ ആണ് വന്നുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ വിമർശകരുടെ എല്ലാം വായ മൂടിക്കെട്ടിയിരിക്കുകയാണ് ഭാമ.
തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ കമൻറ് ഓപ്ഷൻ ഭാമ ഡിസേബിൾ ചെയ്തിരിക്കുന്നു. ഇനി ആർക്കും ഭാമ ഇടുന്ന ചിത്രങ്ങൾക്ക് താഴെ പ്രതിഷേധം രേഖപ്പെടുത്തുവാൻ സാധിക്കുകയില്ല. അക്ഷരാർഥത്തിൽ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് ഭാമ.
‘എനിക്ക് ഇത് കേട്ട് പേടിച്ച് പനി വന്നു’…കൊവിഡ് ടെസ്റ്റ് നടത്തിയ അനുഭവം പറഞ്ഞ് അർച്ചന സുശീലൻn
നടിയുടെ ഉറ്റ സുഹൃത്ത് കൂടിയായിരുന്നു ഭാമ. ആ സമയത്ത് നടിക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് ഭാമ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റ് ഭാമ കൂറുമാറിയതിന് ശേഷം ചിലർ കുത്തി പൊക്കുകയുണ്ടായി. ഇതിനു ശേഷമാണ് പ്രതിഷേധങ്ങൾ കൂടിയത് .
നടിയുടെ കേസിൽ സാക്ഷികൾ ഓരോരുത്തരായി കൂറ് മാറുകയാണ്. ആദ്യം നടി ബിന്ദു പണിക്കർ, നടൻ ഇടവേള ബാബു എന്നിവർ കൂടുമാറി. പിന്നീട് നടൻ സിദ്ദിഖ്, നടി ഭാമ എന്നിവരും കൂറ് മാറുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക