കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ പരാതി. വ്യാജ പേരും വിലാസവും നൽകി കോവിഡ് പരിശോധന നടത്തിയതിനാണ് തിരുവനന്തപുരം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഭിജിത്തിനെതിരെ പരാതി നൽകിയത്. കെ.എം അഭി എന്നായിരുന്നു പരിശോധന സമയത്ത് നൽകിയിരുന്നത്. മാത്രമല്ല, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസമാണ് നൽകിയിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ഇദ്ദേശം ക്വാറന്റൈനിലാണോ എന്നതിനെപ്പറ്റി അറിയില്ലെന്നും ഇതുവരെ പക്ഷെ ആശുപത്രിയിൽ പ്രവേശിച്ചിട്ടില്ലെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന നിരവധി സമരങ്ങളില്‍ സജീവമായിരുന്നു കെ.എം അഭിജിത്ത്. അതേസമയം, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാൽ ഇപ്പോൾ ആരോപണങ്ങൾക്ക് മറുപടിയുമായി അഭിജിത് തന്നെ രംഗത്തെത്തിയിട്ടുണ്ട്. വിവാദം വെറും രാഷ്ട്രീയാരോപണമാണെന്നാണ് കെ.എം അഭിജിത്ത് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക