കണ്ണൂര്‍: കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ മട്ടന്നൂര്‍ ടൗണ്‍ ഇന്ന് അടയ്ക്കും. ചുമട്ട് തൊഴിലാളികള്‍, വ്യാപാരികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വ്യാപനം കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം. ജില്ലയില്‍ ഇതുവരെ 8630 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു
ഇവരില്‍ 145 പേര് ഇന്നലെ രോഗമുക്തി നേടി. ജില്ലയില്‍ ഇന്നലെ 365 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 322 പേരാണ് രോഗബാധിതരായത്. 20 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ടു പേര് വിദേശത്തു നിന്നും 21 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക