സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെയാണ് ബോളിവുഡിൽ പല രഹസ്യങ്ങളും പരസ്യങ്ങളായത്. നടന്റെ മരണം മുൻനിര നടന്മാരിലേക്കും ഒപ്പം സിനിമ ലോകത്തെ ഞെട്ടിച്ച ലഹരി മരുന്ന് കേസുകളിലേക്കും വഴിവച്ചു. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി രാകുല്‍ പ്രീത് സിംഗിനെയും ദീപികാ പദുകോണിനെയും നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും.
നോട്ടീസ് ലഭിക്കാൻ വൈകിയതാണ് രാകുല്‍ പ്രീതിന്റെ ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിവയ്ക്കാൻ കാരണം. നോട്ടീസ് കൈപറ്റിയതായും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാക്കുമെന്നും നടി അറിയിച്ചതായി വിവരങ്ങളുണ്ട്. ഫാഷന്‍ ഡിസൈനര്‍ സിമോന്‍ കമ്പട്ടയെയും ടെലിവിഷന്‍ താരങ്ങളായ അബിഗെയ്ല്‍ പാണ്ഡെ, സനം ജോഹര്‍ എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതേസമയം, ഗോവയില്‍ ഷൂട്ടിംഗിലുള്ള നടി ദീപികാ പദുകോണ്‍ ചോദ്യം ചെയ്യലിനായി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക