ഐപിഎല്ലിലെ നമ്പര്‍ 1 കളിക്കാരനാണ് കിങ്സ് ഇലവന് പഞ്ചാബ് നായകന് കെ എല്‍ രാഹുല്‍ എന്ന് ഗൗതം ഗംഭീര്‍. ബാംഗ്ലൂരിന് എതിരെ രാഹുല്‍ ഇന്നിങ്സ് ബാലന്‍സ് ചെയ്ത വിധം ചൂണ്ടിയാണ് ഗംഭീറിന്റെ പ്രശംസ.
രാഹുലിന്റെ ആദ്യ 50 റണ്‍സ് ഞാന്‍ നിരീക്ഷിച്ചു. പവര്‍പ്ലേക്ക് ശേഷം ഞാന്‍ തിരിച്ചറിഞ്ഞു, അവിടെ നിലയുറപ്പിക്കുക മാത്രമല്ല രാഹുല്‍, നങ്കൂരമിടുകയും അല്ല, ബാലന്‍സ് ചെയ്യാനാണ് രാഹുലിന്റെ ശ്രമം. അത് വളരെ മനോഹരമായി രാഹുല്‍ ചെയ്തു…ഗംഭീര്‍ പറയുന്നു.
അവസാനമായപ്പോഴേക്കും വേഗത്തിലായ വിധം, അത്രയും ആഴത്തിലെ ഇന്നിങ്സ്…അതാണ് രാഹുലിനെ കംപ്ലീറ്റ് ബാറ്റ്സ്മാന് ആക്കുന്നത്. ഒരു ഇന്നിങ്സ് എങ്ങനെ ആയിരിക്കണമോ അതായിരുന്നു രാഹുലിന്റേത്. കഠിന പ്രഹരങ്ങളല്ല. അതാണ് ഒരു ബാറ്റ്സ്മാന്റെ ക്വാളിറ്റി. ആ ക്രിക്കറ്റിങ് ഷോട്ടുകള്‍, അത്രയും പ്രഭാവത്തോടെ അങ്ങനെയൊരു സ്ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ രാഹുലിന് സാധിക്കുന്നു. രാഹുലിന്റെ പ്രാപ്തിയാണ് അവിടെ കാണേണ്ടത്…
ഇയാന്‍ ബിഷപ്പിന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു, ഐപിഎല്ലില്‍ ഒന്നാം നമ്പര്‍ താരം രാഹുലാണ്, ഗംഭീര്‍ പറഞ്ഞു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് എതിരെ 69 പന്തില്‍ നിന്ന് 14 ഫോറും ഏഴ് സിക്സും പറത്തി 191 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക