എറണാകുളം: മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ പാറമടക്ക് സമീപത്തുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ച് സ്ഫോടനമുണ്ടായ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പാറമടയില്‍ വെടിക്കോപ്പുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരെയാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
സ്ഫോടനത്തിൽ രണ്ട് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ 3.15നാണ് സ്ഫോടനം നടന്നത്. പാറമട ഉടമകള്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക