ഒരിക്കൽ കോവിഡിൽ നിന്നും മുക്തനായശേഷം വീണ്ടും കോവിഡ് ബാധിതനാകുന്നത് അതീവ ഗുരുതര പ്രശ്നമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. കോവിഡ് പശ്ചാത്തലത്തിൽ രോഗബാധയുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന എല്ലാ കാര്യങ്ങളും വ്യക്തമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തിൽ ഇന്ന് ഏറെ മുന്നിലാണ് ഇന്ത്യ. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 59,92, 533 ആയി ഉയർന്നിട്ടുണ്ട്. കോവിഡ് ബാധിച്ചുള്ള മരണമാകട്ടെ 94 ,000 കടന്നിരിക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 1124 പേരാണ് മരിച്ചത്. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രോഗമുക്തി നേടിയതിനു ശേഷം വീണ്ടും രോഗബാധിതരാകുന്നവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് നിലവിൽ ഇതൊരു ഗുരുതര പ്രശ്നമല്ലെന്നും ഐ.സി.എം.ആറിന്റെ വിദഗ്ധ സമിതി കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും കോവിഡുമായി ബന്ധപ്പെട്ട ഓരോ പുരോഗതിയും രാജ്യത്ത് ഗവേഷണം ചെയ്യപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മലയാള സിനിമാ ലോകത്ത് ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന താരം ആര്; തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക