കോസ്റ്റ്യും ഡിസൈനറായി മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന് ഇപ്പോൾ നായകനായിരിക്കുകയാണ് ഇന്ദ്രൻസ്. 500 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം 1981ൽ പുറത്തിറങ്ങിയ ചൂതാട്ടം എന്ന ചിത്രത്തലാണ് കോസ്റ്റ്യും ഡിസൈനറായും അഭിനേതാവും എത്തു ന്നത്.
ഇപ്പോഴിതാ മലയാള സിനിമയിൽ ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന താരം ആര് എന്ന ജോൺ ബ്രിട്ടാസിന്റെ രസകരമായ ചോദ്യത്തിന് ഇന്ദ്രൻസ് നൽകുന്ന മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, പൃഥ്വിരാജ് ടോവിനോ എന്ന ഓപ്ഷൻസും ഇന്ദ്രൻസിന് നൽകുന്നുണ്ട്. രണ്ടാമത് ഒന്നും ആലോചിക്കാതെ മമ്മൂട്ടി എന്നാണ് ഇന്ദ്രൻസ് മറുപടി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക