തിരുവനന്തപുരം: മരണത്തിനു മുൻപ് പൃഥ്വിരാജിനെ നായകനാക്കി സച്ചി എഴുതി പൂർത്തിയാക്കിയ ‘വിലായത്ത് ബുദ്ധ’ സിനിമയാക്കാൻ സച്ചിയുടെ അസിസ്റ്റന്റ് ആയിരുന്ന ജയൻ നമ്പ്യാർ.
കൊച്ചി ബ്യൂട്ടിപാർലർ വെടിവെയ്പ്പ്: അധോലോക ക്രിമിനൽ രവി പൂജാരിയെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യും
പൃഥ്വിരാജിനൊപ്പം ലൂസിഫറിലും സച്ചിയോടൊപ്പം അയ്യപ്പനും കോശിയിലും തുടങ്ങി നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്ന ജയന് നമ്ബ്യാര്‍ തന്റ്റെ ആദ്യ ചിത്രം സച്ചിയുടെ തന്നെ തിരക്കഥയില്‍ തയാറാക്കുന്നു. വിലായത്ത് ബുദ്ധ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആയിരിക്കും നായകന്. ജി.ആര് ഇന്ദുഗോപന്റ്റെ ഇതേ പേരിലുള്ള നോവല്‍ അടിസ്ഥാനമാക്കി അന്തരിച്ച സംവിധായകന് സച്ചി ചെയ്യാനിരുന്ന പൃഥ്വിരാജ് ചിത്രമായിരുന്നു ഇത്. സച്ചിയുടെ തന്നെ മറ്റൊരു തിരക്കഥയില്‍ പൃഥ്വിരാജിനെ നായകനാക്കി ജയന് സംവിധാനം നിര്‍വഹിക്കാനൊരുങ്ങിയ സിനിമ കൂടി ഉണ്ടായിരുന്നു. അത് മാറ്റി വെച്ചാണ് സച്ചിയുടെ സ്വപ്നമായിരുന്ന ഈ സിനിമയുമായി മുന്നോട്ട് പോകുന്നതെന്ന് ജയന് നമ്പ്യാർ പറയുന്നു.
മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരു അപൂര്‍വമായ ചന്ദനത്തടിക്ക് വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് ഇന്ദുഗോപന്റ്റെ നോവല്‍ വിലായത്ത് ബുദ്ധ പറയുന്നത്. ഭാസ്കരന് മാസ്റ്റര്‍, ഡബിള്‍ മോഹനന് എന്നീ കഥാപാത്രങ്ങളാണ് നോവലിലുള്ളത്. ഇതില്‍ ഡബിള്‍ മോഹനന് എന്ന ശിഷ്യന്റ്റെ കഥാപാത്രത്തിലാണ് പൃഥ്വിരാജ് എത്തുക എന്ന് ജയന് നമ്ബ്യാര്‍ പറഞ്ഞു.
ബാബറി മസ്ജിദ് കേസ് വിധി പ്രസ്താവന നാളെ; ആശങ്ക മുറുകി ബിജെപി കേന്ദ്ര നേതൃത്വം
ഈകഴിഞ്ഞ ജൂണിലായിരുന്നു ഹൃദയ സ്തംഭനം മൂലം തൃശ്ശൂരില്‍ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി എന്നറിയപ്പെടുന്ന കെ ആര് സച്ചിദാനന്ദന് അന്തരിച്ചത്. അനാര്‍ക്കലി, അയ്യപ്പനും കോശി തുടങ്ങിയ ചിത്രങ്ങള്‍ പൃഥ്വിരാജ് സച്ചി കൂട്ടുക്കെട്ടില്‍ പിറന്നിട്ടുണ്ട്. സച്ചി ചെയ്യാനിരുന്ന ചിത്രമെന്ന നിലയില്‍ തന്നെ ജയന് നമ്ബ്യാരും പൃഥ്വിയും “വിലായത്ത് ബുദ്ധ” എന്ന സച്ചിയുടെ സ്വപ്നം നടത്തുന്നുവെന്ന സന്തോഷത്തിലും പ്രതീക്ഷയിലുമാണ് ആരാധകരും പ്രേക്ഷകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക