തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കാറിന്റെ ബോണറ്റിനുള്ളില്‍ വച്ച് കടത്തുകയായിരുന്ന 10 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
കാറിലുണ്ടായിരുന്ന അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ ജാഫര്‍ ഖാന്, റിയാസ്, ഷമീര്‍, സുമി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക