ഹാത്രസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് വിട്ടയച്ചു. ഇരുവരും ഡൽഹിക്ക് മടങ്ങി.
അതേസമയം, സംഭവത്തിൽ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാണ്. വിഡിയോ റിപ്പോർട്ട് കാണാം. യുപിയിലെ ഹാത്രസിലേക്കുള്ള മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധിയെ പൊലീസ് കയ്യേറ്റം ചെയ്തിരുന്നു.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
പൊലീസ് ഉദ്യോഗസ്ഥന് രാഹുലിനെ തള്ളിവീഴ്ത്തി. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു നടപടി.
അധിര്‍രഞ്ജന്‍ ചൗധരി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹാത്രസില്‍ ജില്ലാ മജിസ്ട്രേറ്റിന്റെ വാഹനം തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക