പ്രതിഫലം കുറച്ചുവെന്ന വാർത്തകൾ തള്ളി കളഞ്ഞ് നടൻ ടോവിനോ തോമസ്. ഡ്രീം ക്യാച്ചറിന്റെ ബാനറിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന ‘കാണെക്കാണെ’ എന്ന ചിത്രത്തിൽ ടോവിനോ തോമസിന്റെ പ്രതിഫലം ഒരു കോടി രൂപയാണ്. പ്രൊജക്ട് റിപ്പോർട്ടിലാണ് ഇക്കാര്യം കാണിച്ചിരിക്കുന്നത്. പ്രതിഫലം കുറച്ചിട്ടില്ലെന്നും പ്രതിഫലത്തിന്റെ കാര്യത്തിൽ സാവകാശം നൽകുകയാണുണ്ടായതെന്നും ടൊവിനോ തോമസ് ഇക്കാര്യത്തിൽ പ്രതികരിച്ചു.
കലാ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് കലാ അദ്ധ്യാപർ നിരാഹാര സമരത്തിൽ
സിനിമ റിലീസ് ആയതിനുശേഷം സാമ്പത്തിക ലാഭം നോക്കിയായിരിക്കും പ്രതിഫലം കൈപ്പറ്റുന്നതെന്നും പ്രതിഫലം കുറയ്ക്കുയല്ല ഉണ്ടായതെന്നുമാണ് ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്. ലാഭം കിട്ടുമ്പോൾ കൊടുക്കേണ്ടി വരുന്ന നിർമാണ ചിലവ് കണക്കാക്കിയാണ് പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്നും ഇതൊരു പിശകായി സംഭവിച്ചതാണെന്നും നിർമാതാവ് ഷംസുദ്ദീൻ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നൽകിയ കത്തിൽ വിശദീകരിച്ചു.
കല്ലാര്‍ ഡാമില്‍ ചൂണ്ടയിടുന്നതിനിടെ കാൽതെറ്റിവീണ് യുവാവ് മുങ്ങിമരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക