തിരുവനന്തപുരം: സംസ്ഥാനത്ത് 95000 തൊഴിലവസരങ്ങൾ ഉടൻ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 50000 തൊഴിലവസരങ്ങൾ അടുത്ത 10 ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
95,000 പേർക്ക് തൊഴിൽ, അതിൽ 50,000 തൊഴിലവസരം 100 ദിവസങ്ങൾക്കുള്ളിൽ. സർക്കാരിന്റെ തൊഴിൽ ദാന പദ്ധതിയിൽ വ്യവസായ മേഖല പ്രധാന പങ്കു വഹിക്കും. 42 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ 1178 സ്ഥിരം നിയമനങ്ങളും 342 താൽക്കാലിക നിയമനങ്ങളും 241 കരാർ നിയമനങ്ങളും അടക്കം 1761 നിയമനങ്ങൾ ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളിൽ എല്ലാം കൂടി 3977 പേർക്ക് തൊഴിൽ നൽകും.
പാലാരിവട്ടം പാലം: പുനർനിർമ്മാണ ചിലവ് കരാറുകാരനിൽ നിന്നും ഈടാക്കുമെന്ന് മന്ത്രി ജി സുധാകരൻ
കശുവണ്ടി വ്യവസായത്തിൽ കാപ്പെക്സിലും കശുവണ്ടി വികസന കോർപറേഷനിലുമായി 3000 തൊഴിലാളികളെ പുതുതായി ജോലിക്കെടുക്കും. ഇതിനാവശ്യമായ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച തടസങ്ങൾ മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.100 യന്ത്രവത്കൃത ഫാക്ടറികൾ കയർ വ്യവസായത്തിൽ തുറക്കും. ഇവയിൽ പുതുതായി 500 പേർക്കെങ്കിലും അധികജോലി ലഭിക്കും. കൃഷി വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന പരിപാടികളിലൂടെ 230 പേർക്കും കാർഷിക യന്ത്രവൽക്കരണ കർമ്മസേനകൾ വഴി കുറഞ്ഞത് 1000 പേർക്കും തൊഴിൽ നൽകും. അടുത്ത മൂന്ന് മാസത്തേയ്ക്കൂടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിനായി 2000 പേരെക്കൂടി സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി നിയമിക്കും.
ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് കൂടുതൽ തൊഴിലവസരം സർക്കാർ ലക്ഷ്യമിടുന്നു. 2400 യൂണിറ്റുകളും 7200 തൊഴിലവസരങ്ങളും ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി സൃഷ്ടിക്കും. കേരള എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ടിനു കീഴിൽ 4053 ആളുകൾക്ക് ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഈ സംരംഭങ്ങളിൽ ചുരുങ്ങിയത് 6000 പേർക്ക് തൊഴിൽ ലഭിക്കും. വ്യവസായ വകുപ്പിനു കീഴിൽ 700 സംരംഭങ്ങൾക്ക് നിക്ഷേപ സബ്സിഡി അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള 416 അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കും. 4600 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഭക്ഷ്യസംസ്ക്കരണ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയിൽ 10 ലക്ഷം രൂപ വരെ ചെറുകിട സംരംഭങ്ങൾക്ക് സബ്സിഡി ലഭിക്കും. അടുത്ത മൂന്നു മാസത്തിനുള്ളിൽ ഇത്തരം 100 സംരംഭങ്ങളിലായി 600 പേർക്ക് തൊഴിൽ നൽകാൻ പരിപാടി തയാറാക്കി. കേന്ദ്ര ഉത്തേജക പാക്കേജിന്റെ ഭാഗമായി ഒരുലക്ഷത്തിലേറെ അക്കൗണ്ടുകളിലായി 4525 കോടി രൂപ കേരളത്തിൽ അധികവായ്പയായി വിതരണം ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 1200 അധിക തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും.
#100ദിവസങ്ങൾ
#100പദ്ധതികൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക