തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച അവ്യക്തതകൾ ദൂരീകരിച്ച് ചീഫ് സെക്രട്ടറി. സമ്പൂർണ്ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ അര്‍ഥമില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗണ്‍ ഇല്ലെന്നും കടകള്‍ അടച്ചിടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് സമ്പൂർണ്ണ ലോക്ഡൗണ്‍ അല്ലെന്നും സംസ്ഥാനത്തെ കടകളും ചന്തകളും അടച്ചിടില്ല എന്നും കൂടാതെ എവിടെയൊക്കെയാണ് രോഗവ്യാപനം എന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടത് എന്നും പരിശോധിച്ച് ജില്ലാ കളക്ടര്‍ക്ക് ഉചിതമായ നടപടിയെടുക്കാമെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക