തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് രാജിവെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അരുണയെ രോഗിക്ക് പുഴുവരിച്ച സംഭവിച്ച സംഭവത്തില്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇതിനെതിരെയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധ സൂചകമായാണ് രാജിയെന്ന് രാജിവെച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നേരത്തെ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിയ 50 ഓളം ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക