കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ. ജില്ലകൾ തിരിച്ചുള്ള കണക്ക്
കോഴിക്കോട് 1164
തിരുവനന്തപുരം 1119
എറണാകുളം 952
കൊല്ലം 866
തൃശൂര്‍ 793
മലപ്പുറം 792
കണ്ണൂര്‍ 555
ആലപ്പുഴ 544
പാലക്കാട് 496
കോട്ടയം 474
പത്തനംതിട്ട 315
കാസര്‍ഗോഡ് 278
വയനാട് 109
ഇടുക്കി 96
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്; 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 23 മരണം
23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 181 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1081, തിരുവനന്തപുരം 943, എറണാകുളം 819, കൊല്ലം 843, തൃശൂര്‍ 791, മലപ്പുറം 721, ആലപ്പുഴ 520, കോട്ടയം 466, കണ്ണൂര്‍ 359, പാലക്കാട് 328, കാസര്‍ഗോഡ് 270, പത്തനംതിട്ട 220, വയനാട് 102, ഇടുക്കി 64 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക