ഉമർ ഖാലിദിന് സുരക്ഷയൊരുക്കാൻ കോടതി ഉത്തരവ്. ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും, മുന്‍ ജെഎന്‍യു നേതാവുമായ ഉമര്‍ ഖാലിദിന് ജയിലില്‍ സുരക്ഷയൊരുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ഡല്‍ഹി കലാപം ആസൂത്രണം ചെയ്തെന്നാണ് ഉമര്‍ ഖാലിദിനെതിരെയുള്ള കുറ്റം.
ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തുകയും കലാപം ആസൂത്രണം ചെയ്യുകയും ചെയ്തു എന്നാണ് ആരോപണം. ഉമർ ഖാലിദിന് സുരക്ഷയൊരുക്കാൻ പട്യാല ഹൗസ് കോടതിയാണ് ഉത്തരവിറക്കിയത്. ജയിലിൽ ഉമര്‍ ഖാലിദിന് അപായമുണ്ടാകാതിരിക്കാനുള്ള കരുതലുണ്ടാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവം: അക്കാദമിയോട് വിശദീകരണം തേടി മന്ത്രി എകെ ബാലന്
പ്രതികരിക്കാൻ ഇവിടെ എഴുതുക