പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ തട്ടി ക്ഷീരകര്‍ഷകനായ യുവാവ് ഷോക്കേറ്റ് മരിച്ചു. വൈക്കം ഉദയനാപുരം രാഹുല്‍ നിവാസില്‍ രാജു ആണ് മരിച്ചത്. 47 വയസ്സായിരുന്നു.
വല്ലകം പടിഞ്ഞാറേക്കരയില്‍ ചൊവ്വാഴ്ച രാവിലെ 10.30 ന് ആയിരുന്നു സംഭവം. വയലില്‍ പുല്ലുചെത്താന്‍ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക