അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വംശീയവാദിയാണെന്നും യുഎസ് പ്രസിഡന്റ് ആവാന്‍ യോഗ്യതയില്ലാത്ത ആളാണെന്നും മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. ഡൊണാൾഡ് ട്രമ്പിനെതിരെ രൂക്ഷമായ വിമർശനമാണ് മിഷേൽ നടത്തിയത്. അമേരിക്കയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസാരിക്കവെയാണ് ട്രംപിന് നേരെയുള്ള വിമർശനം.
‘ആര്‍ക്ക് വോട്ട് ചെയ്യും അല്ലെങ്കില്‍ വോട്ട് ചെയ്യേണ്ടതുണ്ടോ എന്ന ചിന്തയിലാണ് നിങ്ങളെങ്കിൽ നിലവിലെ രാജ്യത്തെ സാഹചര്യം ഓര്‍മ്മിപ്പിക്കാനും ഇന്ന് തന്നെ വോട്ട് രേഖപ്പെടുത്തണമെന്ന് പറയാനും താന്‍ ആഗ്രഹിക്കുന്നു. ഈ ഘട്ടത്തില്‍ നമ്മള് സത്യസന്ധത പുലർത്തേണ്ടതുണ്ട്. നിലവിലെ പ്രസിഡന്റ് ആ പദവിയിലിരിക്കാന്‍ യോഗ്യനായ വ്യക്തിയല്ലെന്നും രാജ്യം പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും’ മിഷേല്‍ പറഞ്ഞു. അമേരിക്കൻ ജനത വിവേചന പൂര്‍വ്വം വോട്ട് വിനിയോഗിക്കണമെന്നും മിഷേൽ ആവശ്യപ്പെട്ടു.
നവംബര്‍ മൂന്നിനാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതെങ്കിലും ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങളില്‍ മെയില്‍ മുഖേനയുള്ള വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക