വൈദ്യുതി മന്ത്രി എം.എം മണിക്ക് കൊവിഡ്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കൂടി ഉള്ളതിനാല്‍ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എം.എം മണിക്ക് ആവശ്യമുണ്ട്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളതിനാല്‍ പേഴ്സണല്‍ സ്റ്റാഫ് നിരീക്ഷണത്തില്‍ പോകും.
ഉത്തർപ്രദേശിൽ 14 കാരിയായ ദളിത് പെൺകുട്ടിയെ പിതാവും സഹോദരനും ചേർന്ന് കഴുത്തറുത്ത് കൊന്നു
സംസ്ഥാന മന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എം.എം മണി. നേരത്തെ മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജന്, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ ആശുപത്രി വിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെയാണ് വി.എസ് സുനില്‍കുമാറും ചികിത്സ തേടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക