ദില്ലി: ആന്റി-റേഡിയേഷന് മിസൈലായ രുദ്രം 1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ശത്രുവിന്റെ റഡാറുകള്‍ തകര്‍ക്കാര്‍ കഴിവുള്ള ഇവ ആകാശത്ത് നിന്നും വിക്ഷേപിക്കാന്‍ പ്രാപ്തമായവയാണ്. ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ഈ മിസൈല്‍ എന്നാണ് റിപ്പോര്‍ട്ടുകൾ.
മലയാളത്തിന്റെ ആദ്യ ഒടിടി പ്ലാറ്റ്ഫോം വരുന്നു
ഒറീസയിലെ ബാലസോറിലെ ടെസ്റ്റ് റേഞ്ചിൽ വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു ഡിആര്‍ഡിഒ വികസിപ്പിച്ച ഈ അത്യധുനിക മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. സുഖോയ് 30 എംകെഐയില്‍ ഘടിപ്പിച്ചാണ് രുദ്രം 1 ന്റെ പരീക്ഷണം നടത്തിയത്.
15,000 മീറ്റര്‍ മുകളില്‍ നിന്നോ 500 മീറ്റര്‍ മുകളില്‍ നിന്നോ 250 കിലോമീറ്റര്‍ റേഞ്ചില്‍ സുഖോയി വിമാനങ്ങള്‍ക്ക് രുദ്രം 1 തൊടുക്കാന്‍ സാധിക്കും. ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്ന എസ്ഇഎഡി ആക്രമണങ്ങള്‍ക്ക് രുദ്രം 1 സഹായത്തോടെ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് സാധിക്കുമെന്നാണ് ഡിആര്‍ഡിഒ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക