കോവിഡ് വ്യാപനം രൂക്ഷമായതോടെ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് പഴയ നേഴ്സിങ് കുപ്പായം എടുത്തണിഞ്ഞ് കയ്യടി നേടിയ നടിയാണ് ശിഖ മൽഹോത്ര. മഹാരാഷ്ട്രയിൽ കോവിഡ് പടർന്നു പിടിച്ചതിന് പിന്നാലെയാണ് ജനങ്ങളെ സേവിക്കാൻ താരം ഇറങ്ങിയത്. ആറ് മാസം നീണ്ട കോവിഡ് പോരാട്ടത്തിനൊടുവിൽ ശിഖയും കോവിഡിന് പിടിയിലായിരിക്കുകയാണ്. താരം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്.
ശ്വസമെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ശിഖ ആശുപത്രി കിടക്കയിൽ നിന്നുള്ള തന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കോവിഡ് വന്നതിൽ തനിക്ക് ദുഖമില്ലെന്നും ഉടൻ തന്നെ രോഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ശിഖ കുറിച്ചു.
നടിക്ക് ആശംസകളുമായി ഒട്ടനവധി പേർ രംഗത്തെത്തി. ശിഖയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർഥനകൾ ഒപ്പമുണ്ടെന്നുമാണ് ആരാധകർ കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക