കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് 1,90,000 ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ്. വിശദമായ അന്വേഷണം ഇത് സംബന്ധിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിവരുകയാണ്. ഇത് ലൈഫ് മിഷന് ഇടപാടിലെ കമ്മീഷന് തുകയാണോ എന്നും അന്വേഷിക്കുന്നുണ്ട്.
പാകിസ്താനില്‍ ടിക്ടോക് നിരോധിച്ചു
കേസിലെ പ്രധാന പ്രതികളെ കസ്റ്റംസ് ജയിലില്‍ വെച്ച് തന്നെ ചോദ്യം ചെയ്യും. കസ്റ്റംസ് കഴിഞ്ഞ ദിവസം 11 മണിക്കൂര്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക