ന്യൂഡല്‍ഹി: നടി ഖുശ്ബു സുന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി വക്താവ് സമ്പിത് പത്രയുടെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
2014ലാണ് ഖുശ്ബു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഖുശ്ബുവിന്റെ ബി.ജെ.പി പ്രവേശനം ഏറെക്കുറെ ഉറപ്പായുതോടെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് അവരെ പാര്‍ട്ടി വക്താവ് സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.
രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഒരാളെ രാജ്യത്തിന് ആവശ്യമാണെന്ന് കാലക്രമേണ താന്‍ മനസ്സിലാക്കിയെന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം ഖുശ്ബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക