ഖുശ്ബു കോൺഗ്രസ് അംഗത്വം രാജിവച്ചതായി റിപ്പോർട്ട്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി. ഖുശ്ബു രാജിവച്ചത് എ ഐ സിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്നാണ്.
ലിബിയയില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാർക്ക് മോചനം
ബിജെപിയിലേക്ക് താരം പോകുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് നീക്കം. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത റിപ്പോർട്ട് ചെയ്തു. ഖുശ്ബു ബിജെപി ദേശീയ നേതാക്കളെ കാണാനായി ഡൽഹിയിൽ എത്തിയതായും വാർത്ത വന്നിരുന്നു. എന്നാൽ ഖുശ്ബു ഈ വിഷയത്തോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. 2014 ല്‍ ആണ് ഖുശ്ബു കോണ്‍ഗ്രസിലെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയാണ് അവർ. ഖുശ്ബു ബിജെപിയിലേക്കെന്ന തരത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി വ്യാപക പ്രചാരണം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക