സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ശരണ്യ ആനന്ദ്. ആകാശഗംഗ 2, മാമാങ്കം എന്നീ സിനിമകളിൽ ശ്രദ്ധേയയായ നടി ഇപ്പോൾ മിനിസ്ക്രീനിലും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ ചുവടുവെപ്പിനെ കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുകയാണ് ശരണ്യ.
വിവാഹം നിശ്ചയിച്ച വിവരമാണ് ശരണ്യ പങ്കുവച്ചിരിക്കുന്നത്. പ്രീ വെഡ്ഡിങ് ഫോട്ടോകൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഒടുവിൽ യെസ് പറഞ്ഞുവെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. മനേഷ് രാജൻ നായരാണ് വരൻ. മനേഷ് തന്റെ ഹൃദയം കവർന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നും ശരണ്യ കുറിച്ചിരിക്കുന്നു.
തമിഴിലൂടെയാണ് അഭിനയ രംഗത്തേക്ക് നടി അരങ്ങേറിയത്. പിന്നീട് മലയാളത്തിൽ സജീവമാവുകയായിരുന്നു നടി. മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിലൂടെ മലയാളത്തിൽ തുടക്കമിട്ട ശരണ്യ അച്ചായൻസ്, ചങ്ക്സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അടൂരാണ് ശരണ്യയുടെ നാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക