സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് വർധിക്കുകയാണ്. എങ്കിൽ പോലും ഇപ്പോൾ ചെറിയൊരു കുറവ് വ്യാപന തോതിൽ കാണാൻ സാധിക്കും. കോവിഡ് രോഗ വ്യാപനത്തിൽ വലിയ വെല്ലുവിളിയാണ് തലസ്ഥാനത്ത് നേരിട്ടത്. പക്ഷെ, തിരുവനന്തപുരത്ത് ഇപ്പോൾ രോഗ ബാധയിൽ കുറവ് കാണാനാകും. വിവിധ വകുപ്പുകള്‍ സംയുക്തമായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടാണ് ഇത് സാധ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്ത്യയില്‍ കൊവിഡ് രണ്ടാമതും ബാധിച്ചത് മൂന്ന് പേരില്‍ മാത്രം; ഐ.സി.എം.ആര് പഠനം പായുന്നത് ഇങ്ങനെ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളുടെ സംയുക്തമായ പ്രവർത്തനം മാതൃകാപരം തന്നെയായിരുന്നു. ചില മേഖലകളിൽ നിന്നുള്ള പൊതുജനങ്ങളുടെ സമീപനം ഏറെ നിരാശയുണ്ടാക്കിയെന്നും കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ ഇപ്പോഴും വലിയ രീതിയിൽ ഉണ്ടാകുന്നു എന്നത് വിഷമമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക