ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ കോവിഡ് പോസിറ്റീവായാല്‍ സ്വകാര്യ ആശുപത്രികള്‍ അവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ആ രീതി ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് സ്ഥിരീകരിക്കുന്ന ഗർഭിണികളെ സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ നിൽക്കാതെ സ്വകാര്യ ആശുപത്രികളില്‍ തന്നെ ചികിത്സിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുബാറക് പാഷ തന്നെ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാൻസിലർ..; നിയമനത്തിന് ഗവര്‍ണറുടെ അംഗീകാരം
മറ്റു വിധത്തിലുള്ള ഗുരുതര പ്രശ്നങ്ങളൊന്നുമില്ലാത്ത ഗര്‍ഭിണികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയക്കുന്നത് ഇവിടങ്ങളിലെ കോവിഡ് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂര്‍ ജില്ലയിലെ ചില സ്വകാര്യ ആശുപത്രികള്‍ ഗർഭിണികൾക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇവരെ സർക്കാർ ആശുപത്രിയിലേയ്ക്ക് റഫർ ചെയ്ത നടപടി ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക