ഓണ്‍ലൈനില്‍ നടത്തിയ അവതരണ പരിപാടിയിൽ വിവോ വി 20 സ്മാർട്ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് വില 24,990 രൂപയാണ്. 44 എംപി സെല്‍ഫി ക്യാമറയും 64 എംപി ട്രിപ്പിള്‍ ക്യാമറയും ആകര്‍ഷകമായ ഡ്യുവല്‍ ടോണ്‍ ഡിസൈനും വിവോ 20 ഫോണിനെ ആകര്‍ഷകമാക്കുന്നു.
ചാർജറും ഇയര്‍പോഡും ഇല്ലാത്ത ഐഫോൺ എത്തി
വി 20-യുടെ രണ്ട് പതിപ്പുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. സണ്‍സെറ്റ് മെലഡി, മിഡ്നൈറ്റ് ജാസ്, മൂണ്‍ലൈറ്റ് സൊനാറ്റ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ വില്പനയ്ക്കെത്തുക. 2400 x 1800 പിക്സല്‍ റസലൂഷനിലുള്ള 6.44 ഇഞ്ച് ഡിസ്പ്ലേയാണിതിന്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 ജി പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ എട്ട് ജിബി റാമുണ്ട്.
ആപ്പിള്‍ ഹോം പോഡ് മിനി പുറത്തിറക്കി
4000 എംഎഎച്ച് ബാറ്ററിയും 33 വാട്ട് അതിവേഗ ചാർജിങ്ങ് സൗകര്യം ലഭ്യമാണ്. വിവോ വി20 യില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയും സെല്‍ഫിയ്ക്കായി ഒരു ക്യാമറയുമാണുള്ളത്. ട്രിപ്പിള്‍ ക്യാമറയില്‍ 64 എംപി സെന്‍സറാണ് ആദ്യം, ഒപ്പം എട്ട് എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറ, രണ്ട് എംപി മോണോ ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. 44 എംപി ഓട്ടോഫോക്കസ് സെല്‍ഫി ക്യാമറയാണ് ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക