ദർശനത്തിനായി ശബരിമലയിലെത്തുന്ന ഭക്തർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്തരുടെ സുരക്ഷ മുന്നില്‍ കണ്ട് മാത്രമാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനം സജ്ജമാക്കുന്നതെന്നും ഭക്തജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു; പമ്പ, കക്കി- ആനത്തോട് അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ട്
മലകയറാന്‍ പ്രാപ്തരാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ കൊണ്ടുവരണം. 48 മണിക്കൂറിനുള്ളില്‍ പരിശോധിച്ച സര്‍ട്ടിഫിക്കറ്റാണ് കൊണ്ടുവരേണ്ടത്. തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും. സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
യുഡിഎഫിന്റെ ജീവനാഡി അറ്റു; മാണിയോടു അനീതി കാണിച്ചത് യുഡിഎഫ്: മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക