കൂടത്തായി കൊലപാതക കേസിൽ പ്രതി ജോളിക്ക് ജാമ്യം. അന്നമ്മ തോമസ് വധക്കേസിലാണ് ജാമ്യം ലഭിച്ചത്. ജാമ്യം അനുവദിച്ചത് ഹൈകോടതിയാണ്. എന്നാൽ മറ്റു കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ കഴിയില്ല. സിലി വധക്കേസിലും നേരത്തെ ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു. കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത് കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ്.
കൊല്ലപ്പെട്ടത് അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക