കോവിഡ് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഈ ലോകത്ത് നിന്നും ഈ രോഗത്തെ ഇല്ലാതാക്കാൻ എല്ലാരും ഒന്നടങ്കം ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ കാലാവസ്ഥ അനുസരിച്ച് തണുപ്പുകാലത്താണ് രോഗം പടർന്നുപിടിക്കാൻ സാധ്യത കൂടുതൽ എന്ന് പഠനങ്ങൾ പറയുന്നു.
മനുഷ്യന്റെ ശ്വസന വായുവിലുള്ള ഈർപ്പം കൂടുതൽ നേരം തങ്ങി നിൽക്കുക തണുപ്പുകാലത്താണ്. മനുഷ്യന്റെ രോഗപ്രതിരോധ ശേഷി ശൈത്യകാലത്ത് താഴ്ന്ന നിലയിലുമായിരിക്കും. ഇക്കാരണങ്ങൾ കൊണ്ടാണ് തണുപ്പുകാലത്ത് രോഗം പടരാനുള്ള സാധ്യതയേറെയാണെന്നും ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ രക്തഗ്രൂപ്പുള്ളവരെ കോവിഡ് ബാധിക്കില്ല?; പുതിയ പഠനങ്ങള്‍ പറയുന്നത് ഇതാണ്
മഞ്ഞുകാലത്ത് രോഗം തീവ്രമാകാൻ സാധ്യതുണ്ടെന്ന് ‘കാലിഫോർണിയ സർവ്വകലാശാല’ യിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ചുമ അല്ലെങ്കിൽ തുമ്മൽ ബാധിക്കുമ്പോൾ പുറപ്പെടുവിക്കുന്ന എയ്റോസോളുകൾ വഴിയും ശ്വസന തുള്ളികൾ വഴിയും വൈറസ് വ്യക്തികൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെടുന്നു — ഗവേഷകൻ യാനിംഗ് സു പറയുന്നു.
ചൂടുള്ള സ്ഥലങ്ങളിൽ ശ്വസന തുള്ളികൾ തങ്ങി നിൽക്കുന്നില്ലെന്നും യാനിംഗ് പറയുന്നു. ശ്വസന തുള്ളികൾ ആറടി ദൂരത്തേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കുന്നുവെന്ന് സിഡിസി (Centers for Disease Control and Prevention) വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം വൈറസ് അടങ്ങിയ തുള്ളികളുടെ സ്ഥിരതയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക