സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് ജില്ലകളിൽ ആയിരത്തിന് മുകളിൽ രോഗികളും, അഞ്ച് ജില്ലകളിൽ 500ന് മുകളിൽ രോഗികളും ഉണ്ട്. ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക് ഇങ്ങനെ
മലപ്പുറം 1519
തൃശൂര്‍ 1109
എറണാകുളം 1022
കോഴിക്കോട് 926
തിരുവനന്തപുരം 848
പാലക്കാട് 688
കൊല്ലം 656
ആലപ്പുഴ 629
കണ്ണൂര്‍ 464
കോട്ടയം 411
കാസര്‍ഗോഡ് 280
പത്തനംതിട്ട 203
ഇടുക്കി 140
വയനാട് 121
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1445, തൃശൂര്‍ 1079, എറണാകുളം 525, കോഴിക്കോട് 888, തിരുവനന്തപുരം 576, പാലക്കാട് 383, കൊല്ലം 651, ആലപ്പുഴ 604, കണ്ണൂര്‍ 328, കോട്ടയം 358, കാസര്‍ഗോഡ് 270, പത്തനംതിട്ട 153, ഇടുക്കി 87, വയനാട് 117 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക