വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് മൈക്രോമാക്സ്. ‘ഇന്‍’ എന്ന പേരില്‍ പുതിയ ബ്രാന്റാണ് മൈക്രോമാക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. 5,000 എംഎഎച്ചായിരിക്കും ബാറ്ററി ശേഷിയോടെ എത്തുന്ന ‘ഇന്‍’ ബ്രാന്റിന്റെ രണ്ട് ഫോണുകൾ തുടക്കത്തിൽ ഇറങ്ങും. 2ജിബി റാം+32 ജിബി പതിപ്പിലും, 3ജിബി റാം + 32 ജിബി പതിപ്പിലും ഈ ഫോണുകള്‍ ഇറങ്ങും. . 2ജിബി പതിപ്പിന് രണ്ട് ക്യാമറകളാണ് പിന്നില്‍ ഉണ്ടാകുക. 13എംപിയും, 2എംപിയും ആയിരിക്കും സെന്‍സറുകള്‍. 8എംപി സെല്‍ഫി ക്യാമറയുണ്ടാകും. 3ജിബി പതിപ്പിന് പിന്നില്‍ മൂന്ന് ക്യാമറയുണ്ടാകും.
ചർമത്തിനും മുടിക്കും സംരക്ഷണം ; ഉള്ളിനീരിന്റെ ഗുണങ്ങൾ ഇതാ
രണ്ട് ഫോണുകളുടെയും വില 7,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലായിരിക്കും. മൈക്രോമാക്സിന്റെ പുതിയ ബ്രാന്റില്‍ മീഡിയ ടെക് ഹീലിയോ ജി35 പ്രോസസ്സറാണ് ഉണ്ടാകുക. നവംബറിലെ ഒന്നാം വാരത്തില്‍ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക