വിരാട് കോഹ്ലി, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കായി ഇപ്പോള്‍ ദുബായിലാണ്. ഒപ്പം ഭാര്യയും നടിയുമായ അനുഷ്ക ശര്‍മയുമുണ്ട്. അനുഷ്കയോടൊപ്പം വിരാട് കോഹ്ലി സൂര്യാസ്തമയം ആസ്വദിക്കുന്ന മനോഹരമായൊരു ചിത്രം പങ്കുവെച്ചിട്ടുണ്ട്.
രഞ്ജു രഞ്ജിമാര്‍ സംവിധാനരംഗത്തേക്ക്……!
കൂടാതെ ഫോട്ടോ കടപ്പാട് തന്റെ സഹ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം അംഗം എ ബി ഡിവില്ലിയേഴ്സിന് നല്‍കുകയും ചെയ്തു. വിരാട് ഫോട്ടോയ്ക്ക് റെഡ് ഹാര്‍ട്ട് ഐക്കണും സൂര്യാസ്തമയ ഐക്കണുകളും ഉപയോഗിച്ച് അടിക്കുറിപ്പ് നല്കി. എ ബി ഡിവില്ലിയേഴ്സും ഫോട്ടോയില്‍ കമന്റുമായി എത്തി. അദ്ദേഹം കമന്റ് ചെയ്തത് വളരെ നല്ല ചിത്രം എന്ന് അര്ഥമാക്കിക്കൊണ്ടുള്ള ഒരു ഇമോജിയാണ്. അരലക്ഷത്തിലധികം ആളുകളാണ് അദ്ദേഹത്തിന്റെ കമന്റിന് ലൈക്ക് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക