പാലത്തായി കേസില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട ഐ.ജി ശ്രീജിത്തില്‍ നിന്നും അന്വേഷണത്തിന്റെ ചുമതല മറ്റൊരു ഉദ്യോഗസ്ഥനിലേക്ക് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു.
ബാലഭാസ്കറിന്റെ മരണം; സിബിഐ കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു
പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹരജിയിലാണ് ഉത്തരവ്. രണ്ടാഴ്ച്ചയ്ക്കകം പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പഴയ അന്വേഷണ സംഘത്തിലെ ആരും പുതിയ അന്വേഷണ സംഘത്തില്‍ വേണ്ടെന്നും കോടതി പറഞ്ഞു. കേസന്വേഷണത്തിന്റെ ചുമതല പുതിയ അന്വേഷണ സംഘത്തിന് നല്‍കണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക