ഹൈദരാബാദ്: പ്രളയത്തില്‍ മുങ്ങിയ തെലങ്കാനക്കായി സഹായമഭ്യര്‍ഥിച്ച് തെലുങ്ക് നടന് വിജയ് ദേവരകൊണ്ട. ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ 70ലേറെപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
”ഞങ്ങള്‍ കേരളത്തിനായി മുന്നോട്ട് വന്നിരുന്നു, ഞങ്ങള്‍ ചെന്നൈക്കായി മുന്നാട്ട് വന്നിരുന്നു. ഞങ്ങള്‍ ആര്‍മിക്കായി മുന്നോട്ടുവന്നിരുന്നു. കൊറോണ സമയത്ത് ഞങ്ങള്‍ പരസ്പരം ഒന്നിച്ചുനിന്നിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ നഗരവും ഞങ്ങളുടെ മനുഷ്യരും നിങ്ങളുടെ സഹായം തേടുന്നു. നമുക്കെല്ലാവര്‍ക്കും ഇത് വിഷമകരമായ വര്‍ഷമാണ്. എന്നാല്‍ നല്ല രീതിയിലുള്ളവര്‍ അങ്ങനെല്ലാത്തവര്ക്ക് വേണ്ടി കുറച്ചുപണം നല്‍കണം. ഒരിക്കല്‍ കൂടി നമ്മളില്പെട്ടവര്ക്കായി നമുക്ക് ചെയ്യേണ്ടതുണ്ട്. ഞാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നല്കുന്നു” -വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്തു.
2018ല്‍ കേരളം വന്‍ പ്രളയം അഭിമുഖീകരിച്ചപ്പോള്‍ വിജയ് ദേവരകൊണ്ട അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക