യാതൊരു കഠിനാദ്ധ്വാനവുമില്ലാതെ കൂളായി സിനിമാലോകത്തേക്ക് ചുവട്വയ്ക്കുന്ന സ്റ്റാര്‍ കിഡ്സിന്റെ പേരില്‍ നിരവധി വിവാദങ്ങളാണ് ബോളിവുഡില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകന് ജുനൈദും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. പക്ഷേ, അരങ്ങേറ്റ സിനിമയ്ക്ക് വേണ്ടിയുള്ള ഓഡീഷനില്‍ ജുനൈദ് പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതും ഷെയ്ന് നിഗം നായകനായെത്തിയ മലയാളച്ചിത്രം ‘ ഇഷ്കി’ന്റെ റിമേക്കിന് വേണ്ടി.
പൃഥ്വിരാജുമായി സമ്പർക്കം; താൻ ക്വാറന്റീനിൽ പ്രവേശിച്ചതായി അറിയിച്ച് സുരാജ് വെഞ്ഞാറമ്മൂട്
ആമിറിന്റെയും ആദ്യ ഭാര്യ റീന ദത്തയുടേയും മൂത്ത മകനാണ് ജുനൈദ്. ഇഷ്കിന്റെ ഹിന്ദി റീമേക്ക് നീരജ് പാണ്ഡെയാണ് നിര്‍മിക്കുന്നത്. ഈ ചിത്രത്തിലൂടെ തന്നെ ജുനൈദ് അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഓഡീഷനില്‍ ജുനൈദ് പരാജയപ്പെടുകയായിരുന്നുവെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. നാടകങ്ങളിലും മറ്റും സജീവമായ ജുനൈദ് നേരത്തെയും ചില ഓഡിഷനുകളില്‍ പങ്കെടുത്തിരുന്നു.
തന്റെ മകന് സിനിമയില്‍ അഭിനയിക്കണമെങ്കില്‍ ഓഡീഷനുകളില്‍ പങ്കെടുത്ത് ശരിയായ രീതിയില്‍ എത്തട്ടെയെന്നും താന്‍ അക്കാര്യത്തില്‍ ഇടപെടില്ലെന്നും ആമിര്‍ ഖാന് നേരത്തെ വ്യക്തമാക്കിയിരുന്നു. ലോസ്ആഞ്ചലസിലെ അമേരിക്കന്‍ അക്കാഡമി ഒഫ് ഡ്രാമാറ്റിക് ആര്‍ട്സില്‍ നിന്നും പരിശീലനം നേടിയ ജുനൈദ്, ആമിര്‍ നായകനായെത്തിയ രാജ്കുമാര് ഹിരാനി ചിത്രം ‘ പികെ ‘ യില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക