തിരുവനന്തപുരം: കേരളം രാഷ്ട്രീയത്തിലെ ചൂടുപിടിച്ച ചർച്ചകൾക്ക് ഒടുവിൽ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ഇന്ന് ഇടതുമുന്നണിയുടെ ഭാഗമാകും. മുന്നണി യോഗം ചേര്‍ന്ന് ജോസ് കെ. മാണിയെ ഔദ്യോഗികമായി സ്വാഗതം ചെയ്യും.
ഘടകകക്ഷിയായുള്ള പ്രഖ്യാപനം ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിനു ശേഷം ഉണ്ടാകും. ഇടതു മുന്നണിയില്‍ പതിനൊന്നാമത്തെ ഘടകകക്ഷിയായി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇന്ന് പ്രഖ്യാപിക്കുക. ശേഷിക്കുന്നത് ഔപചാരിക നടപടി ക്രമങ്ങള്‍ മാത്രമാണ്.
എല്‍ഡിഎഫ് തീരുമാനം അംഗീകരിക്കുമെന്ന് സിപിഐ വ്യക്തമാക്കിയതോടെ ജോസ് കെ. മാണിയുടെ ഇടതു പ്രവേശനത്തിന്റെ കടമ്പകള്‍ പൂര്‍ണമായും കടന്നു. ജോസിനെ എല്‍ഡിഎഫ് പാളയത്തിലെത്തിച്ചത് സിപിഐഎമ്മിന്റെ നീക്കങ്ങളാണ്. രാഷ്ട്രീയ വിജയമാണോ എന്നതില്‍ കേരളം വിധിയെഴുതാനിരിക്കുന്നതേയുള്ളൂ. ജോസ് കെ മാണിയുടെ വരവോടെ ഇടതു പക്ഷത്ത് കേരള കോണ്‍ഗ്രസുകളുടെ എണ്ണം നാലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക