സംസ്ഥാനത്ത് രാഷ്ട്രീയം നോക്കി കേസെടുക്കുന്ന രീതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആക്ഷേപങ്ങള്‍ വരുന്നു, പരിശോധനകള്‍ വരുന്നു, കേസ് വരുന്നു. രാഷ്ട്രീയത്തിന്റെ ഭാഗമായി വന്ന കേസല്ല കുമ്മനത്തിന്റെതെന്നും കേസ് കേസിന്റെ വഴിക്ക് പോകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെ കേസ് എടുത്തതിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
ഇന്ത്യയുടെ കോവാക്സിന് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി
യുഎഇ കോണ്‍സുലേറ്റിന്റെ വിഷയത്തില്‍ കെ ടി ജലീല്‍ ഇടപ്പെട്ടുവെന്ന കാര്യം മൊഴി നല്‍കിയതായി കണ്ടിട്ടില്ല. എന്നാൽ, മന്ത്രിയുടെ വാട്സാപ്പ് സംഭാഷണം ഹാക്ക് ചെയ്ത് ലീക്ക് ചെയ്തെന്ന പരാതി ഏറെ ഗൗരവമേറിയതാണ്. അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് മിഷന് കേസില്‍ വേഗം അന്വേഷണം ഏറ്റെടുത്ത സിബിഐ ടൈറ്റാനിയം കേസില്‍ എടുത്തത് ആശ്ചര്യകരമായ തീരുമാനമാണ്. പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അതെന്നും വിദേശത്തുള്ളവരിൽ നിന്നുൾപ്പെടെ അന്വേഷിക്കേണ്ട കാര്യമാണ് കേസെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭൂപടത്തെ തെറ്റായി രേഖപ്പെടുത്തി ; ട്വിറ്ററിന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക