സഹകരണ നീക്കങ്ങളും നിലപാടുകളുമുണ്ടാക്കിയ പ്രതിഷേധങ്ങള്‍ക്കു നടുവില്‍ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പരസ്യ സഹകരണ നീക്കം തെക്കന്‍ കേരളത്തിലേതടക്കം ഹിന്ദു വോട്ടുകള്‍ നഷ്ടമാക്കുമെന്ന ആശങ്ക ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. മാത്രമല്ല, ജോസ് കെ മാണി ഇടത് പക്ഷത്തെത്തിയ സാഹചര്യത്തില്‍ മധ്യ കേരളത്തില്‍ കേരളത്തില്‍ സ്വീകരിക്കേണ്ട പുതിയ നിലപാടും യുഡിഎഫില്‍ ചര്‍ച്ചയാകും. ഇവയെല്ലാം ഇന്ന് യോഗത്തിൽ ചർച്ചയായേക്കും.
ജോസ് കെ മാണിയുടെ ഇടത് പ്രവേശം മുന്നണിയെ ബാധിക്കില്ലെന്ന് ഘടകകക്ഷി നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമെന്ന വിലയിരുത്തൽ മിക്ക കോൺഗ്രസ്സ് നേതാക്കൾക്കുമുണ്ട്. ഇതിനിടയിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണവും വിവാദമാകുന്നത്. വെല്‍ഫെയറുമായി പ്രാദേശികമായി പോലും സഹകരിക്കുന്നതിനെതിരെ സമസ്ത പരസ്യമായി രംഗത്തു വന്നതോടെ ലീഗ് നേതൃത്വവും സമ്മര്‍ദ്ദത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക