ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കപിലിനെ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് കപില്‍ ദേവ്. 1983 ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടുമ്ബോള്‍ കപില്‍ ദേവ് ആയിരുന്നു നായകന്. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകനെന്ന വിശേഷണം കപിലിന് സ്വന്തം. 1983 ല്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ആദ്യ ലോകകപ്പ് സ്വന്തമാക്കിയത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും കമന്ററി രംഗത്ത് സജീവമാണ് കപില്‍ ദേവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക