ബാലതാരമായ സിനിമയിലെത്തിയ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് അനിഖ 2007 ല്‍ മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈയില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് അനിഖാ സുരേന്ദ്രന് എന്ന ബേബി അനിഖ മലയാള സിനിമയിലേക്ക് കടന്നുവന്നത്.
ഇന്ന് മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അനിഖ അഭിനയിച്ചു കഴിഞ്ഞു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട വേളയില്‍ പകര്‍ത്തിയ അനിഖയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. അനിഖയുടെ ഫോട്ടോഷൂട്ടുകള്‍ ഏറെ ചര്‍ച്ചയാവാറുണ്ട്.
അനിഖ തന്റെ പിറന്നാള്‍ വസ്ത്രത്തില്‍ നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരുന്നു. കഴിഞ്ഞ ദിവസം അനിഖ തന്റെ ഇസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. കോസ്റ്റ്യൂം സിദ്ധ്വാ, എംയുഎ ടിഎസ് അനീഷ്, ഫോട്ടോഗ്രഫി ബിനു സീന്‍സ് ഫോട്ടോഗ്രഫി.
പ്രശസ്ത നോവലിസ്റ്റ് സി എസ് ലിയൂസ് എഴുതിയ ഏഴ് പുസ്തകങ്ങളുടെ സമാഹാരമായ ദി ക്രോണിക്കിൾസ് ഓഫ് നാർനിയ എന്ന നോവലിനെ ആധാരമാക്കി ഹോളിവുഡ്ഡില്‍ സംവിധാനം ചെയ്ത് സീരിസ് സിനിമയാണ് ദി ക്രോണിക്കിൾസ് ഓഫ് നാർനിയ. അക്കാലത്തെ പ്രധാനപ്പെട്ട പണം വാരി ചിത്രങ്ങളില്‍ ഒന്നായിരുന്നു ദി ക്രോണിക്കിൾസ് ഓഫ് നാർനിയ.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഫാന്റസിയായിരുന്നു സിനിമയുടെ ഇതിവൃത്തം.ദി ക്രോണിക്കിൾസ് ഓഫ് നാർനിയിലെ പെവൻസി കുടുംബത്തിലെ മൂത്ത കുട്ടിയാണ് സൂസന് പെവന്‍സി. അന്ന പോപ്‍വെല്‍ എന്ന നടിയാണ് ദി ക്രോണിക്കിൾസ് ഓഫ് നാർനിയയില്‍ ഈ വേഷം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക