Home ASTROLOGY നിങ്ങളുടെ ഈ ആഴ്ച എങ്ങനെ? സമ്പൂർണ നക്ഷത്രഫലം (ഒക്ടോബർ 25 – 31 )

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ? സമ്പൂർണ നക്ഷത്രഫലം (ഒക്ടോബർ 25 – 31 )

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

തൊഴില്‍മേഖലയില്‍ ഉയര്‍ച്ചയും മുന്നേറ്റവുമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം. പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. എന്തെങ്കിലും കാര്യത്തില്‍ തീരുമാനമെടുക്കും മുമ്പ് വരും വരായ്കകള്‍ ആലോചിക്കുക. വികാരങ്ങളെ നിയന്ത്രിക്കേണ്ടതാണ്. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. കണ്ടകശനി തുടരുന്നതിനാൽ ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ചെലവു കൂടും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യം മെച്ചപ്പെടും. കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും. വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ഔദ്യോഗിക ജീവിതത്തില്‍ നല്ല ഫലങ്ങള്‍ക്കു യോഗം. നെഗറ്റീവ് ചിന്താഗതികളില്‍നിന്നും വിട്ടുനില്‍ക്കണം. ജീവിതത്തിന്റെ പല മേഖലകളിലും നേട്ടങ്ങള്‍ ലഭ്യമാകും. ഈ സമയം നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. ചെലവുകള്‍ വര്‍ധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അത്ര അനുകൂല സമയമല്ല. യാത്രകള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുന്നതിൽ കൂടുതൽ കാലതാമസം അനുഭവപ്പെടും. ശരീരസുഖം കുറയുമെങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പെടില്ല.

മിഥുനക്കൂറ് (മകയരം1/2, തിരുവാതിര, പുണര്‍തം 3/4)

ഈയാഴ്ച മിഥുനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയുും.ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. സാമ്പത്തികമായും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. കടബാധ്യതകളിൽ ചിലത് വീട്ടാൻ കഴിയും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുടുംബാന്തരീക്ഷം മികച്ചതാകും. തൊഴില്‍പരമായി അനുകൂലഫലങ്ങള്‍ ലഭിക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് മികച്ച ജോലികള്‍ ലഭിക്കാന്‍ യോഗം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലസമയം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

വരുമാനം വര്‍ധിക്കും. കടങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും. ബിസിനസുകാര്‍ക്ക് അനുകൂലകാലം. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലസമയം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലസമയം. തൊഴില്‍പരമായിട്ടും നേട്ടങ്ങളുടെ കാലം. പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും സമയം. ഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ കഴിയും. ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ബിസിനസുകാര്‍ക്ക് അനുകൂല സമയം. തൊഴില്‍പരമായും നേട്ടങ്ങളുടെ കാലം. ജീവിതത്തിലെ തടസങ്ങള്‍ മാറിക്കിട്ടും. അനാശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടാം. കുടുംബ ജീവിതത്തില്‍ സന്തോഷകരമായ അനുഭവമുണ്ടാകും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ആരോഗ്യം നിലനിർത്താൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളിലൊന്നും പെടില്ല. ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ സാധിക്കും. സുഹൃത്തുക്കളിൽ നിന്നു സഹായസഹകരണങ്ങൾ ഉണ്ടാകും.

Also Read :  ആറുമാസക്കാലം ലൈംലൈറ്റില്‍ നില്‍ക്കാന്‍ കുറേ ആളുകള്‍ ഇറങ്ങിയിട്ടുണ്ട്; പരാതിക്കാരി ഇപ്പോള്‍ എന്തിയേ ?'എന്തുവായിരുന്നു രണ്ടു വര്‍ഷം?

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ഈയാഴ്ച കന്നിക്കൂറുകാർക്ക് ജോലികാര്യങ്ങളിൽ ഇടയ്ക്കിടെ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടാനിടയുണ്ട്. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കൂടുതൽ അധ്വാനിക്കേണ്ടിവരും. ആരോഗ്യം മെച്ചപ്പെടും. വ്യാഴാഴ്ചയ്ക്കു ശേഷം കൂടുതൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. തൊഴില്‍പരമായി നേട്ടത്തിന്റെ കാലം. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. പുതിയ സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നവര്‍ക്ക് അനുകൂല കാലം. വിദ്യാര്‍ഥികള്‍ക്ക് വിജയം ലഭിക്കും. മനസിന് സന്തോഷകരമായ അനുഭവങ്ങളുണ്ടാകും.

തുലാം മാസം നിങ്ങൾക്ക് എങ്ങനെ? അറിയാം സമ്പൂര്‍ണ മാസഫലം

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

ഈയാഴ്ച തുലാക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളായിരിക്കും അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ മനസ്സിനു സ്വസ്ഥത കുറയും. കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല കാലം. പൊതുവേ ശുഭകരമായ കാലമാണിത്. ബിസിനസുകാര്‍ക്ക് അനുകൂലമായ സമയം. കുടുംബജീവിതം സന്തോഷകരമായിരിക്കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരവും പ്രശസ്തിയും വര്‍ധിക്കും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

തൊഴില്‍പരമായി നേട്ടത്തിന്റെ കാലം. എതിരാളികളെ പരാജയപ്പെടുത്താന്‍ സാധിക്കും. വാഹനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. കുടുംബാന്തരീക്ഷം മോശമാകാതെ ശ്രദ്ധിക്കുക. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. വിദ്യാര്‍ഥികള്‍ പഠന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ദൈവാനുഗ്രഹം അനുഭവപ്പെടും. അതുകൊണ്ട് വലിയ പ്രതിസന്ധികളിലൊന്നും പെടില്ല. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഞായർ, തിങ്കൾ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ധിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. ചെലവുകള്‍ വര്‍ധിക്കും. പണം ഈ കാലയളവില്‍ സൂക്ഷിച്ച് ഉപയോഗിക്കുക. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ നന്നായി ശ്രദ്ധിക്കേണ്ടകാലം കൂടിയാണിത്. മാറ്റിവച്ച പല ജോലികളും പൂര്‍ത്തിയാക്കാന്‍ യോഗം. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും. ജോലിരംഗത്തു പുരോഗതി കാണപ്പെടും. കാര്യതടസ്സങ്ങൾ നീങ്ങാൻ ഈശ്വരപ്രാർഥനകൾ വേണം.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

ഈയാഴ്ച മകരക്കൂറുകാർക്ക് ശനി അനുകൂലത്തിൽ അല്ലാത്തതിനാൽ കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിരിക്കും. ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. കുടുംബാന്തരീക്ഷം മികച്ചതാക്കാന്‍ ശ്രദ്ധിക്കണം. ചെലവുകള്‍ വര്‍ധിക്കും. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ യോഗം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

നിങ്ങളുടെ ചിന്താഗതിയില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തും. സാമ്പത്തിക കാര്യങ്ങളിലെ അശ്രദ്ധ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. ആഴ്ചയുടെ ആദ്യദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയുന്നതായി തോന്നും. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ തികച്ചും നല്ല ഫലങ്ങൾ അനുഭവപ്പെടും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത.

Also Read :  ഹരിത ഇലക്ഷന്‍: നവമാധ്യമ പ്രചാരണത്തിനു തുടക്കമായി

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പണം നിക്ഷേപിക്കുന്നത് ആലോചിച്ചിട്ടുവേണം. വിദേശരാജ്യങ്ങളുമായി ബിനിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല കാലം. ജീവിതത്തിലെ ചില പ്രധാനപ്പെട്ട തീരുമാനങ്ങളുമെടുക്കേണ്ടിവരും. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. കൂടുതൽ യാത്ര വേണ്ടിവരും. ചെലവു കൂടും. എങ്കിലും ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.