ട്രെയിനിൽ യാത്ര ചെയ്യാനൊരുങ്ങുമ്പോൾ വീടുകളിൽ നിന്നും ലഗേജുകൾ എടുത്ത് ഇനി യാത്രക്കാർക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. ട്രെയിൻ യാത്രകാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ‘ബാഗ്സ് ഓൺ വീൽസ്’ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇനി യാത്രക്കാർക്ക് യാത്ര സുഖകരമാകും.
അടിമാലിയിൽ നാല് കിലോ കഞ്ചാവുമായി ഒരാള് പിടിയിലായി
വീടുകളിൽ നിന്നും ലെഗേജും മറ്റും റെയിൽവേ സ്റ്റേഷനുകളിൽ എത്തിക്കാനുള്ള പദ്ധതികൾ ആണ് റെയിൽവേ ഒരുക്കുന്നത്. തുടക്കത്തിൽ ഉത്തര റെയിൽവേയുടെ ഡൽഹി ഡിവിഷനിൽ മാത്രമായിരിക്കും ബാഗ്സ് ഓൺ വീൽസ് പദ്ധതി നടപ്പാക്കുക. എല്ലാവിധ സ്മാർട്ട് ഫോണുകളിലും ഈ അപ്ലിക്കേഷൻ ലഭ്യമാകും എന്നതും പ്രത്യേകതയാണ്. ലെഗേജിന്റെ ഭാരം, ദൂരം എന്നിവ കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുക. ഡൽഹി ഡിവിഷനിൽ മാത്രം തുടക്കമിടുന്ന പദ്ധതി പതിയെ മറ്റിടങ്ങളിലേക്കെല്ലാം വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക