ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ സിനിമ പ്രേമികളുടെ മനം കവർന്ന താരമാണ് റോഷൻ മാത്യു. സഹതാരമായും വില്ലനായും എത്തി വളരെ വേഗത്തിലാണ് റോഷൻ യുവ താരങ്ങളിൽ ശ്രദ്ധേയനായതും നായക നിരയിലേക്ക് ഉയർന്നതും. മലയാളത്തിന് പുറമെ അനുരാഗ് കശ്യപ് ഒരുക്കിയ ‘ചോക്ക്ഡ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുവാനും റോഷന് സാധിച്ചു. ചിത്രത്തിലെ റോഷന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വീണ്ടും ബോളിവുഡിലേയ്ക്ക് ചേക്കേറുകയാണ് റോഷൻ. ഷാരുഖ് ഖാന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലിസ് എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ഡാർലിംഗ്സ് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും റോഷൻ ബോളിവുഡിൽ എത്തുന്നത്. ആലിയ ഭട്ടും വിജയ് വര്‍മ്മയുമാണ് ഡാര്‍ലിംഗ്സില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. 2021 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക