കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആരോഗ്യസേതു ആപ്പ് കോടിക്കണക്കിന് ആളുകളാണ് ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. ആരോഗ്യ സേതു ആപ്പ് എല്ലാവരും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും പറഞ്ഞിരുന്നു.
എന്നാല്‍ ആരോഗ്യസേതു ആപ്പ് ആരാണ് വികസിപ്പിച്ചത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയം. ആപ്പില്‍ ദേശീയ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററും കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയവും ചേര്‍ന്നാണ് വികസിപ്പിച്ചത് എന്നാണ് പറയുന്നത്.
‘ജീവന് ഭീഷണിയുണ്ട്’; സഹായിക്കണമെന്ന് മുഖ്യമന്ത്രിയോട് സംവിധായകന്
എന്നാല്‍ വിവരാവകാശ നിയമം അനുസരിച്ചുളള മറുപടിയില്‍ ഈ ചോദ്യങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കി. ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ആപ്പ് വികസിപ്പിച്ചത് ആരാണ് എന്ന് ചോദിച്ച് വിവിധ മന്ത്രാലയങ്ങളെ സമീപിച്ചെങ്കിലും ഉത്തരം ലഭിച്ചില്ല.
തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനായ സൗരവ് ദാസ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു. ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയത് സംബന്ധിച്ച് വിശദീകരണം നല്കാന് ആവശ്യപ്പെട്ട് ദേശീയ വിവരാവകാശ കമ്മീഷന് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക