കണ്ണൂർ :കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ അടുത്ത അഞ്ച് വര്‍ഷക്കാലം നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കുന്നതിനായി വിഷന്‍ 2025- വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാര്‍ ഒക്ടോബര്‍ 30 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനാകും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി കെ രാമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. അസിസ്റ്റന്റ് കലക്ടര്‍ ആര് ശ്രീലക്ഷ്മി, വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക