ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി. സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ബന്ധം കണ്ടപ്പോള്‍ തന്നെ മാറ്റി നിര്‍ത്തി. സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ല. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് സ്വര്‍ണം വിട്ടുകിട്ടാന്‍ ആരും ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യം വെളിപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ രായ്ക്കുരാമാനം പുറത്താക്കി.
ശിവശങ്കറുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും ഒരുമിച്ച് ചോദിക്കാന്‍ പറഞ്ഞ മുഖ്യമന്ത്രി, എല്ലാത്തിനുമായി എഴുതിത്തയ്യാറാക്കിയ മറുപടി നല്‍കുകയായിരുന്നു. ശിവശങ്കറിനെ മുഖ്യമന്ത്രിയാകുംമുന്പ് പരിചയമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടലുകള്‍ സര്‍ക്കാരിനെ ബാധിക്കില്ല. അദ്ദേഹത്തെ മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യേണ്ടെന്നും രാജി ആവശ്യം തള്ളി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക