കണ്ണൂർ: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 380 പേര്‍ക്ക് കൂടി വെള്ളിയാഴ്ച (ഒക്ടോബര്‍ 30) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 18754 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 314 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 24 പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒമ്പത് പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ആറ് പേരും പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് അഞ്ച് പേരുമാണ് രോഗമുക്തരായത്.
ആസ്റ്റര്‍ മിംസില്‍ നിന്ന് നാല് പേരും എകെജി ഹോസ്പിറ്റല്‍, തലശേരി ജനറല്‍ ആശുപത്രി, ജിംകെയര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര് വീതവും കോഴിക്കോട് മെഡിക്കല്‍ കോളേജ്, കൊളശേരി സിഎഫ്എല്‍ടിസി, കണ്ണൂര്‍ ജില്ലാ ആശുപത്രി, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, മാങ്ങാട്ടുപറമ്പ ബറാക്ക്, പാലയാട് സിഎഫ്എല്‍ടിസി, സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, തലശേരി സഹകരണ ആശുപത്രി, ട്രാക്ക് മിഷന് റസ്റ്റ് ഹോം എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.
ബാക്കി 5103 പേര് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 104 പേര് കൊവിഡ് മൂലം മരണപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക